വളർത്തുനായകൾക്ക് വാക്സിനേഷൻ ക്യാമ്പ്

Sunday 18 September 2022 1:03 AM IST

ആലപ്പുഴ : കൈനകരി ഗ്രാമപഞ്ചായത്തിൽ പേ വിഷ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളർത്തുനായകൾക്ക് വാക്സിൻ നൽകും. രാവിലെ 11 മുതൽ ഒന്നു വരെയാണ് വാക്സിനേഷൻ. തീയതി, വാർഡുകൾ, സ്ഥലം എന്ന ക്രമത്തിൽ : 23ന് - 10, 11, 12 വാർഡുകൾ -തോട്ടവാത്തല പാലത്തിനു സമീപം, 24 - ഏഴ്, എട്ട് വാർഡ്- കളപ്പുരയ്ക്കൽ പാലത്തിനു സമീപം, 25- 1, 14, 15 വാർഡുകൾ- പനയ്ക്കൽ റോഡിനു സമീപം, 26- അഞ്ച്, ആറ് വാർഡ്- ചാലേച്ചിറ പാലത്തിനു സമീപം, 27- രണ്ട്, മൂന്ന് വാർഡ്- എൽ.സി. ബോട്ടു ജെട്ടിക്ക് സമീപം, 29-ഒമ്പത്, 13 വാർഡ്- പത്തിൽ പാലത്തിനു സമീപം, 30- വാർഡ് നാല്- മുണ്ടയ്ക്കൽ പാലത്തിന് കിഴക്ക് വശം

Advertisement
Advertisement