നഗരസഭയുടെ പേവിഷ പ്രതിരോധ കാമ്പെയിൻ ഇന്ന് ആരംഭിക്കും

Sunday 18 September 2022 1:54 AM IST

തിരുവനന്തപുരം: നഗരത്തിലെ വളർത്തുനായ്ക്കൾക്കും തെരുവുനായ്‌ക്കൾക്കും പേവിഷ പ്രതിരോധ വാക്‌സിൻ നൽകുന്ന നഗരസഭയുടെ കാമ്പെയിൻ ഇന്ന് ആരംഭിക്കും.ആദ്യ ഘട്ടമായ ഇന്ന് മുതൽ 20 വരെ വളർത്തു നായ്ക്കൾക്കുള്ള കാമ്പെയിനാണ് സംഘടപ്പിക്കുന്നത്. നഗരസഭയ്‌ക്ക് കീഴിലെ 15 വെറ്ററിനറി സെന്ററുകളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് നടത്തുന്നത്.ഒരു വർഷത്തിലധികമായി വാക്‌സിൻ നൽകാത്ത വളർത്തു നായയെ എത്തിക്കണം. വാക്‌സിനെടുത്താൽ വളർത്തുമൃഗ ലൈസൻസ് നൽകും.ലൈസൻസ് എടുക്കാത്തവയുടെ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

25 മുതൽ തെരുവുനായ്‌ക്കൾക്ക് വാക്‌സിൻ നൽകും.ഇതിനായി നാല് ടീമിനെ നിയോഗിക്കും. മൃഗഡോക്ടർ,രണ്ട് നായപിടിത്തക്കാർ എന്നിവരടങ്ങുന്നതാണ് ടീം.100 വാർഡുകളിലും ടീമെത്തും.ഇവരെ സഹായിക്കാൻ വോളന്റിയർമാരുണ്ടാകും.ഒരോ ടീം വീതം ദിവസവും മൂന്ന് വാർഡുകളിലെത്തും. വാക്‌സിൻ നൽകിയ തെരുവുനായ്‌ക്കളെ മനസിലാക്കാൻ ചുവപ്പ്,മഞ്ഞ,പച്ച നിറത്തിലുള്ള സ്‌പ്രേ പെയിന്റ് മുതുകിൽ അടയാളപ്പെടുത്തും.

Advertisement
Advertisement