നാട്ടിക ശ്രീനാരായണ ഗുരുമന്ദിരാങ്കണത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ

Sunday 18 September 2022 8:40 PM IST

തൃപ്രയാർ: ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച ഗുരുദേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകർമ്മം നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ തന്ത്രി കാരുമാത്ര ഡോ.ടി.എസ്.വിജയൻ നിർവഹിച്ചു.

പ്രതിഷ്ഠയ്ക്ക് ശേഷം കലശാഭിഷേകം, മംഗളപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. പ്രസാദഊട്ടിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ക്ഷേത്രം സ്ഥപതി സതീശൻ ആചാരിയെ സി.സി.മുകുന്ദൻ എം.എൽ.എ ആദരിച്ചു. ക്ഷേത്ര ശില്പി ഷിജിൽ അന്തിക്കാടിനെ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ ആദരിച്ചു.

തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് എന്നിവർ സംബന്ധിച്ചു. എൻ.ടി.എസ്.പി യോഗം പ്രസിഡന്റ് പി.കെ.സുഭാഷ്ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ എം.ജി.രഘുനന്ദനൻ, സി.പി.രാമക്യഷ്ണൻ മാസ്റ്റർ, ടി.കെ.ദയാനന്ദൻ, സി.കെ.ഗോപകുമാർ, സി.എസ്.ഗണേശൻ, അംബിക തുളസീദാസ്, സി.വി.വിശ്വേഷ്, സി.കെ.സുഹാസ്, തങ്കമണി ത്രിവിക്രമൻ, പ്രേംദാസ് വേളേക്കാട്ട്, എൻ.എ.പി.സുരേഷ്‌കുമാർ, എ.വി.സഹദേവൻ, ഐ.ആർ.സുകുമാരൻ മാസ്റ്റർ, രാജൻ കാട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി. നാട്ടിക തൃപ്രയാർ സഹോദരപരിപാലന യോഗത്തിന്റെ നേതൃത്വത്തിലാണ് ഗുരുമണ്ഡപം പണികഴിപ്പിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ച് ശനിയാഴ്ച അനുജ്ഞാപൂജ, ജീവോധ്യാസനം, ബിംബശുദ്ധിക്രിയകൾ, പ്രസാദ ശുദ്ധി തുടങ്ങിയവ നടന്നു.

എ​സ്.​ബി.​ഐ​ ​ആം​ബു​ല​ൻ​സ്
ആ​ൽ​ഫ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​റി​ന്

തൃ​ശൂ​ർ​:​ ​ബാ​ങ്കിം​ഗ് ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​തി​നൊ​പ്പം​ ​സാ​മൂ​ഹ്യ​സേ​വ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​ആ​ ​മി​ക​വ് ​പി​ന്തു​ട​രു​ക​ ​എ​ന്ന​താ​ണ് ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ന​യ​മെ​ന്ന് ​എ​സ്.​ബി.​ഐ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ടി.​ശി​വ​ദാ​സ്.​ ​സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​താ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളു​ള്ള​ ​ആം​ബു​ല​ൻ​സ് ​ആ​ൽ​ഫ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​റി​ന് ​കൈ​മാ​റി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ആ​ൽ​ഫ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​ക​മ്യൂ​ണി​റ്റി​ ​ഡ​യ​റ​ക്ട​ർ​ ​സു​രേ​ഷ് ​ശ്രീ​ധ​ര​ന് ​ആം​ബു​ല​ൻ​സി​ന്റെ​ ​താ​ക്കോ​ൽ​ ​കൈ​മാ​റി​യാ​ണ് ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ച​ത്.

എ​സ്.​ബി.​ഐ​ ​തൃ​ശൂ​ർ​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​വി.​ര​മേ​ഷ്,​ ​റീ​ജ്യ​ണ​ൽ​ ​മാ​നേ​ജ​ർ​ ​ശ്രീ​നി​ത​ ​നാ​യ​ർ,​ ​ചീ​ഫ് ​മാ​നേ​ജ​ർ​ ​രാം​കു​മാ​ർ,​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്ര​ദീ​പ്,​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​സ്റ്റാ​ഫ് ​യൂ​ണി​യ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശ്രീ​വ​ത്സ​ൻ​ ​പി.​എം,​ ​ആ​ൽ​ഫ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​കെ.​എ.​ക​ദീ​ജാ​ബി,​ ​എം.​കെ.​രാ​ജീ​വ്,​ ​ജ​ല​ജ​കു​മാ​രി,​ ​പി.​ആ​ർ.​ഒ.​ ​താ​ഹി​റ​ ​മു​ജീ​ബ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

മോ​ഹ​ൻ​ ഭാ​ഗ​വ​തി​ന്റെ​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം​ ​:​ ​ര​ണ്ട് ​മ​ണി​ക്കൂർ
ഭ​ക്ത​രെ​ ​ത​ട​ഞ്ഞു​വ​ച്ചു

ഗു​രു​വാ​യൂ​ർ​ ​:​ ​ആ​ർ.​എ​സ്.​എ​സ് ​മേ​ധാ​വി​യു​ടെ​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​നാ​യി​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​ഭ​ക്ത​രെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കാ​തെ​ ​ത​ട​ഞ്ഞു​വെ​ച്ചു.​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​ത​ട​ഞ്ഞു​വെ​ച്ച​തി​നാ​ൽ​ ​ദ​ർ​ശ​ന​ത്തി​നു​ള്ള​ ​ഭ​ക്ത​രു​ടെ​ ​വ​രി​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​വും​ ​പി​ന്നി​ട്ട് ​മ​ഞ്ചി​റ​ ​റോ​ഡി​ലേ​യ്ക്ക് ​നീ​ണ്ടു.
ആ​ർ.​എ​സ്.​എ​സ് ​മേ​ധാ​വി​ ​മോ​ഹ​ൻ​ ​ഭാ​ഗ​വ​ത് ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​നാ​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പു​ല​ർ​ച്ചെ​ 3.45​ ​ഓ​ടെ​ ​ഭ​ക്ത​രെ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ​നി​റു​ത്തി.​ ​രാ​വി​ലെ​ 4​ ​മു​ത​ൽ​ 6​ ​മ​ണി​ ​വ​രെ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ​മാ​ത്ര​മാ​ണ് ​ദേ​വ​സ്വം​ ​അ​റി​യി​ച്ചി​രു​ന്ന​ത്.​ ​ദ​ർ​ശ​ന​ത്തി​നാ​യു​ള്ള​ ​വ​രി​യി​ൽ​ ​നി​ൽ​ക്കു​ന്ന​വ​രെ​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​ന് ​അ​നു​വ​ദി​ക്കു​മെ​ന്നും​ ​അ​റി​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​ഒ​രാ​ളെ​യും​ ​പ്ര​വേ​ശി​പ്പി​ച്ചി​ല്ല.​ ​ആ​ർ.​എ​സ്.​എ​സ് ​മേ​ധാ​വി​ ​ദ​ർ​ശ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​മ​ട​ങ്ങി​യ​ ​ശേ​ഷം​ 5.45​ ​ഓ​ടെ​യാ​ണ് ​ഭ​ക്ത​രെ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ക​ന്നി​മാ​സ​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ഞാ​യ​റാ​ഴ്ച​യാ​യ​ ​ഇ​ന്ന​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദ​ർ​ശ​ന​ത്തി​ന് ​വ​ൻ​ ​തി​ര​ക്കാ​യി​രു​ന്നു.

Advertisement
Advertisement