യാത്രയ്ക്കിടെ കാറിന് നേരെ കല്ലേറ്

Monday 19 September 2022 1:17 AM IST
കല്ലേറിൽ ചില്ല് തകർന്ന കാർ

അമ്പലപ്പുഴ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങും മുമ്പ്‌ കുടുംബം സഞ്ചരിച്ച കാറിന് നേരെ അക്രമം. മുൻഭാഗത്തെ ചില്ല് തകർന്നു.

പുറക്കാട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. ജോഡോ യാത്രയെ സ്വീകരിക്കാനും അനുഗമിക്കാനും ആയിരങ്ങൾ തടിച്ച് കൂടിയിരുന്നു. യാത്രയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പുറക്കാട് സ്വദേശിയായ വിമുക്ത ഭടനും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം കാറിലെത്തിയത്. പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കാറിന് നേരെ കല്ലേറുണ്ടായത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.

Advertisement
Advertisement