കാരക്കോണത്ത് പൊലീസിനുനേരെ ആക്രമണം നടത്തിയ ഒരാൾ പിടിയിൽ

Tuesday 20 September 2022 1:49 AM IST

വെള്ളറട: കാരക്കോണത്ത് പൊലീസിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആനാവൂർ വില്ലേജിൽ കാവിൽ റോഡരികത്ത് പുത്തൻവീട്ടിൽ വൈശാഖ് (20)​ ആണ് പിടിയിലായത്. യുവാക്കൾ തമ്മിൽ കാരക്കോണത്ത് സംഘട്ടനം നടക്കുന്ന വിവിരമറിഞ്ഞ് വെള്ളറടയിൽ നിന്നും എത്തിയ പൊലീസ് സംഘത്തിലെ ഗ്രഡ് എസ്.ഐ സുരേഷ്, ജീപ്പ് ഡ്രൈവർ, സി.പി.ഒ അരുൺ എന്നിവരെ ഇക്കഴിഞ്ഞ 11ന് ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും പൊലീസിന്റെ ലാത്തി അടിച്ചൊടിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 12 ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. പിടിയിലായ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കുവേണ്ടി പൊലീസ് തിരച്ചിൽ വ്യാപകമാക്കി.

Advertisement
Advertisement