ഡി.വൈ.എഫ്.ഐക്ക് ജി​ല്ലയി​ൽ ആസ്ഥാന മന്ദി​രം, ഉദ്ഘാടനം ഇന്ന്

Tuesday 20 September 2022 12:16 AM IST
t

ആലപ്പുഴ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരമായി​, തി​രുവാമ്പാടി​യി​ൽ സി​.പി​.എം ജി​ല്ലാ കമ്മി​റ്റി​ ഓഫീസി​നു സമീപം നി​ർമ്മി​ച്ച പി.ബിജു സ്മാരക യൂത്ത് സെന്റർ ഇന്നു വൈകി​ട്ട് നാലി​ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

ഭഗത് സിംഗ് സ്മാരക ലൈബ്രറി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എയും കൂത്തുപറമ്പ് സ്മാരക ഹാൾ ഡി.വൈ,എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എം.പിയും ഉദ്ഘാടനം ചെയ്യും. പി.ബിജുവിന്റെ ഫോട്ടോ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് അനാച്ഛാദനം ചെയ്യും. സുവനീർ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന് നൽകി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പ്രകാശനം ചെയ്യും. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ അദ്ധ്യക്ഷനാകും. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത, ജി.സുധാകരൻ എന്നിവർ മുഖ്യാതിഥികളാകും.

ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമാഹരിച്ച അയ്യായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ടെന്ന് ജില്ലാ സെക്രട്ടറി ആർ.രാഹുൽ, പ്രസിഡൻറ് ജെയിംസ് ശാമുവേൽ, അജ്മൽ ഹസൻ, ജി.ശ്രീജിത് എന്നിവർ വാർത്ത സമ്മേളനത്തിൽ അറി​യി​ച്ചു.

Advertisement
Advertisement