എത്ര പ്രായമായാലും ഉള്ളതിനേക്കാൾ പത്ത് വയസ് കുറവേ തോന്നിപ്പിക്കൂ; ഈ എളുപ്പവഴികൾ ചെയ്താൽ മതി
എപ്പോഴും ചെറുപ്പമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. മനസുവച്ചാൽ നിങ്ങൾക്കും നിത്യയൗവനം സ്വന്തമാക്കാം. ഇതിന് ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി. ശരീരത്തിന്റെയും മനസിന്റെയും ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കാം. കെമിക്കലുകൾ ഉപയോഗിച്ചുള്ള വിലകൂടിയ ട്രീറ്റ്മെന്റുകളേക്കാൾ ഫലപ്രദമാണ് നിങ്ങൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന ഈ കാര്യങ്ങൾ.
1. നിവർന്ന് ഇരിക്കാനും നിവർന്ന് നടക്കാനും ശ്രദ്ധിക്കുക. ചുറുചുറുക്കോടെ നടക്കാൻ ശ്രദ്ധിക്കുക.
2. മനസിൽ ചെറുപ്പം നിലനിർത്തുന്നതിനായി നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. ഒരു സമയവും വെറുതെ ഇരിക്കരുത്. ശരീരവും മനസും ഫലപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിനായി വിനിയോഗിക്കുക. സ്വയം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. സ്വയം ഇഷ്ടപ്പെടുക.
3. ചർമ്മ സംരക്ഷണത്തിൽ വിട്ടുവീഴ്ച വരുത്തരുത്. സ്വാഭാവിക സൗന്ദര്യ സംരക്ഷണ വഴികൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. മുഖത്തെ ചുളിവുകളും വരകളും മാറാൻ കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. മുഖം ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകാം, സൺസ്ക്രീൻ, മോയിസ്ചറൈസർ എന്നിവ ഉപയോഗിക്കാൻ മറക്കരുത്. സൂര്യപ്രകാശത്തിൽ പോകുമ്പോൾ കുട ഉപയോഗിക്കുക.
4. ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ആവശ്യത്തിന് മാത്രം കഴിക്കുക, വ്യായാമം ശീലമാക്കുക. മാതളം, നട്ട്സ്, ഈന്തപ്പഴം എന്നിവ നല്ലതാണ്. പഴങ്ങളും പച്ചക്കറികളും കഴിക്കാം. പഞ്ചസാര ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇതിലൂടെ ചർമ്മത്തിന് തിളക്കം ലഭിക്കും.
5. സ്ട്രെസ് കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആവശ്യത്തിന് ഉറങ്ങുക. ദേഷ്യം മുഖത്ത് വരുത്താതിരിക്കാൻ ശ്രദ്ധിക്കുക.