കാന്താരി തേങ്ങാപ്പാൽ മീൻകറി, ചോറ് ഒന്നും വേണ്ട, ഇത് വെറുതേ കഴിക്കാം, ടേസ്റ്റും മാരകം
സോൾട്ട് ആന്റ് പെപ്പറിന്റെ ഇത്തവണത്തെ എപ്പിസോഡിൽ അടിപൊളിയൊരു വിഭവവുമായി പ്രിയതാരം സാബു തിരുവല്ലയാണ് എത്തിയിരിക്കുന്നത്. മീൻ വിഭവങ്ങൾ എന്നും പ്രിയപ്പെട്ടതാണ് മലയാളികൾക്ക്. അത്തരത്തിൽ വ്യത്യസ്തമായ ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കാന്താരി തേങ്ങാപ്പാൽ മീൻകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവോലി മീൻ, തേങ്ങാപ്പാൽ,കാന്താരി മുളക് ആവശ്യത്തിന്, കറിവേപ്പില, മല്ലിയില, വെളിച്ചെണ്ണ, ചെറിയ ഉള്ളി സവാള, ഇഞ്ചി, ഉപ്പ്, നാരങ്ങ എന്നിവയാണ് കാന്താരി തേങ്ങാപ്പാൽ മീൻകറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ആദ്യമായി ഇഞ്ചി, കാന്താരി മുളക്, ചെറിയ ഉള്ളി എന്നിവ നന്നായി അരച്ചെടുക്കണം. ശേഷം മീനിൽ ഉപ്പ് ഇട്ട് ഒരു നാരങ്ങയുടെ നീര് മീനിൽ ചേർക്കണം. മീനിലേയ്ക്ക് ആദ്യം അരച്ചുവച്ച പേസ്റ്റ് തേച്ചുപിടിപ്പിക്കണം. ഇതിലേയ്ക്ക് ഇഞ്ചി ചെറുതായി അരിഞ്ഞത്, മല്ലിയില, കറിവേപ്പില എന്നിവ ചേർക്കണം. പിന്നാലെ കുറച്ച് തേങ്ങാപ്പാൽ ഒഴിച്ച് വേകാൻ വയ്ക്കാം. ഒരു വശം വെന്തുവരുമ്പോൾ മീൻ മറിച്ച് ഇടുക. തേങ്ങാപ്പാൽ തിളച്ചുകഴിയുമ്പോൾ ബാക്കിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്തുകൊടുക്കാം.