സി.പി.ദാമോദരൻ സ്മാരക പുരസ്‌കാരം എം.മുകുന്ദന്

Wednesday 21 September 2022 10:37 PM IST

കണ്ണൂർ:ജവഹർലാൽ നെഹ്റു പബ്ലിക്ക് ലൈബ്രറി ആന്റ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ സി.പി.ദാമോദരൻ സ്മാരക പുരസ്‌കാരം എഴുത്തുകാരൻ എം.മുകുന്ദന് നൽകും. പി.പി.ശശീന്ദ്രൻ, ഡോ.കെ.വി.ഫിലോമിന , എം.കെ.മനോഹരൻ എന്നിവർ ഉൾപ്പട്ട ജൂറി കമ്മി​റ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. സി.പി.ദാമോദരന്റെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി 26 ന് വൈകീട്ട് നാലിന് ജവഹർ ഓഡി​റ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ 25,000 രൂപ ക്യാഷ് അവാർഡ് ഉൾപ്പെടെയുള പുരസ്‌കാരം കെ.സുധാകരൻ എം.പി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോർപ്പറേഷൻ മേയർ.അഡ്വ.ടി.ഒ.മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തും. രാവിലെ 10.30ന് ജവഹർ ഓഡി​റ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ . മുഹമ്മദ് അഹമ്മദ് പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ലൈബ്രറി വർക്കിംഗ് ചെയർമാനും കോർപ്പറേഷൻ മേയറുമായ അഡ്വ.ടി.ഒ.മോഹനൻ , എം.രത്‌നകുമാർ , മുണ്ടേരി ഗംഗാധരൻ , വി.പി.കിഷോർ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement