രാമങ്കരി പാലം നാളെ പൊളിക്കും

Thursday 22 September 2022 12:02 AM IST
എ.സി. റോഡ് നവീകരണം

ആലപ്പുഴ: എ.സി. റോഡ് നവീകരണത്തിന്റെ ഭാഗമായി പുനർ നി​ർമ്മി​ക്കുന്നതി​നായി​ രാമങ്കരി പാലം നാളെ പൊളിക്കും. 80 ദിവസം കൊണ്ട് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകും. ഈ ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പെരുന്നയിൽ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ല - അമ്പലപ്പുഴ റോഡു വഴി പോകണം. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ താത്കാലിക പാതയുണ്ടാകും. ഇതിലൂടെ കെ.എസ്.ആർ.ടി.സി, സ്കൂൾ ബസുകളും കടത്തിവിടും.

Advertisement
Advertisement