തിരുവനന്തപുരം - പൂനെ വിമാന സർവീസ് ; ബുക്കിംഗ് ആരംഭിച്ചു

Thursday 22 September 2022 12:25 AM IST

തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് ഒക്ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്തു നിന്ന് പൂനെയിലേക്കുള്ള പുതിയ സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു. തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ ആറ് സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരത്തുനിന്ന് രാത്രി 11.45ന് പുറപ്പെട്ട് ( 6E 6951) പുലർച്ചെ 1.35ന് പൂനെയിലെത്തും. മടക്ക വിമാനം (6E 6746) പുലർച്ചെ 2.05ന് പുറപ്പെട്ട് 4.15ന് തിരുവനന്തപുരത്തെത്തും. കേരളത്തിൽ നിന്നും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് സഹായകമാകും.

Advertisement
Advertisement