വാക്ക് ഇൻ ഇന്റർവ്യൂ

Thursday 22 September 2022 12:35 AM IST

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡർ എന്നീ തസ്തികകളിൽ 28, 29 തീയതികളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. പാറശാല, നെടുമങ്ങാട് എന്നീ ബ്ലോക്കുകളിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് 0471-233 0736 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ (https://ksvc.kerala.gov.in) വെബ്സൈറ്റിൽ ലഭ്യമാണ്.

Advertisement
Advertisement