ഏറെ ബഹുമാനിക്കുന്ന ആ വ്യക്തി പറഞ്ഞു, സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?

Thursday 22 September 2022 1:48 PM IST

നടൻ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ നടി സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 'കോഫി വിത്ത് കരൺ' എന്ന ഷോയിലൂടെ ഇത്തരം റിപ്പോർട്ടുകൾ നടി നിഷേധിച്ചിരുന്നു.

മറ്റൊരു പ്രണയത്തിനായി തന്റെ മനസ് പാകപ്പെട്ടിട്ടില്ലെന്നായിരുന്നു നടി അന്ന് പറഞ്ഞത്. ഇപ്പോൾ വീണ്ടും സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. തെലുങ്ക് മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമാന്ത ഗുരുവായി കരുതുന്ന സധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശപ്രകാരമാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, റിപ്പോർട്ടുകളോട് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. വേർപിരിയുകയാണെന്ന വിവരം കഴിഞ്ഞ വർഷമാണ് ഇരുവരും ആരാധകരെ അറിയിച്ചത്.