കൃഷിയോഗ്യം ആക്കണം.

Friday 23 September 2022 12:00 AM IST

ഉദയനാപുരം. മാനാപ്പള്ളി പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തി കൃഷി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ മുട്ടുങ്കൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരായ കർഷകരാണ് ഈ പാടശേഖര ഉടമകളിൽ ഏറിയ പങ്കും. കൃഷി മുടങ്ങിയതുമൂലം കർഷകരും കർഷകതൊഴിലാളികളും ദുരിതത്തിലാണ്. കെ.എം.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കിസാൻസഭ മണ്ഡലം സെക്രട്ടറി കെ.എം.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.സി.രഘുവരൻ, കെ.കെ.സാബു, വിജയൻ വാഴമന, സുലോചന പ്രഭാകരൻ, ശ്യാമള ദിനേശ്, പി.ഡി.മധു, കെ.എം.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.പ്രഭാകരൻ (പ്രസിഡന്റ്), ശ്രീദേവി (വൈസ് പ്രസിഡന്റ്), പി.സി.മോഹനൻ (സെക്രട്ടറി), പൊന്നമ്മ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement
Advertisement