ദുരൂഹത ഒളിപ്പിച്ച് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ പുതിയ പോസ്റ്റർ

Friday 23 September 2022 6:24 AM IST

മ​മ്മൂ​ട്ടി​യെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക്രി​സ്റ്റ​ഫ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്ത്.​ ​'​'​ ​F​o​r​ ​H​i​m,​ ​J​u​s​t​i​c​e​ ​i​s​ ​a​n​ ​O​b​s​e​s​s​i​o​n...​"​ ​എ​ന്ന് ​കു​റി​ച്ച​ ​പോ​സ്റ്റ​റി​ൽ​ ​ക്രി​സ്റ്റ​ഫ​ർ​ ​എന്ന പൊ​ലീ​സ് ​ഓ​ഫീ​സ​റാ​യാ​ണ് ​മ​മ്മൂ​ട്ടി​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ബ​യോ​ഗ്ര​ഫി​ ​ഒ​ഫ് ​എ​ ​വി​ജി​ല​ന്റ് ​കോ​പ്പ് ​എന്നാണ്് ഈ​ ​ത്രി​ല്ല​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​ടാ​ഗ് .​ സ്നേ​ഹ,​ ​അ​മ​ല​ ​പോ​ൾ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​വി​ന​യ് ​റാ​യ്‍​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സി​ദ്ദി​ഖ്,​ ​ജി​നു​ ​എ​ബ്ര​ഹാം,​ ​വി​നീ​ത​ ​കോ​ശി,​ ​വാ​സ​ന്തി​ ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മു​പ്പ​ത്തി​യ​ഞ്ചോ​ളം​ ​പു​തു​മു​ഖ​ങ്ങ​ളും​അ​ണി​നി​ര​ക്കു​ന്നു.​ആ​ർ.​ഡി​ ​ഇ​ല്യൂ​മി​നേ​ഷ​ൻ​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഉ​ദ​യ​കൃ​ഷ്‍​ണ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ഫൈ​സ് ​സി​ദ്ദി​ഖ് ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ .​പി.​ആ​ർ.​ഒ​:​ ​പി​ .ശി​വ​പ്ര​സാ​ദ്. അ​തേ​സ​മ​യം​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​റോ​ഷാ​ക്ക് ​ഒ​ക്ടോ​ബ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സാ​ണ് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​ കെ​ട്ട്യോ​ളാ​ണ് ​എ​ന്റെ​ ​മാ​ലാ​ഖ​യ്ക്കു​ശേ​ഷം​ ​നി​സാം​ ​ബ​ഷീ​ർ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മാ​ണം​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​ആ​ണ് .​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ജ​ഗ​ദീ​ഷ്,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ ​സ​ഞ്ജു​ ​ശി​വ​റാം,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​ബാ​ബു​ ​അ​ന്നൂ​ർ,​ ​മ​ണി​ ​ഷൊ​ർ​ണ്ണൂ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​അ​ഡ്വേ​ഞ്ചേ​ഴ്‌​സ് ​ഒ​ഫ് ​ഓ​മ​ന​ക്കു​ട്ട​ൻ,​ ​ഇ​ബ്‌​ലീ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​ ​സ​മീ​ർ​ ​അ​ബ്ദു​ളാ​ണ് ​തി​ര​ക്ക​ഥ​.