ഉണർവ്വ് യോദ്ധാവ് പദ്ധതി ജില്ലാതല ഉദ്ഘാടനം

Thursday 22 September 2022 9:31 PM IST
കേരള പൊലീസിന്റെ ഉണർവ്വ് യോദ്ധാവ് പദ്ധതി യുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സി​റ്റി പൊലീസ് മേധാവി ആർ. .ഇളങ്കോ നിർവഹിക്കുന്നു.

കണ്ണൂർ : ലഹരിയുടെ ഉപയോഗം തടയാനും ബോധവൽകരണത്തിനുമായി കേരള പൊലീസ് നടപ്പിലാക്കുന്ന ഉണർവ്വ് യോദ്ധാവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിൽ സി​റ്റി പൊലീസ് കമ്മീഷണർ ആർ . ഇളങ്കോ നിർവഹിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതി, സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ്,കേരള പൊലീസ് അസോസിയേഷൻ, ജോർജ് ഫ്രാൻസിസ് പഠനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് മൈക്കിൾസ് സ്‌കൂൾ മാനേജർ ഫാ.രാജു അഗസ്​റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ജോർജ് ഫ്രാൻസിസ് പഠന കേന്ദ്രം അക്കാദമിക്ക് കോർഡിനേ​റ്റർ ഷൈജു മച്ചാത്തി ക്യാമ്പയിൻ വിശദീകരണം നടത്തി.കുട്ടികളുടെ ലഹരി വിരുദ്ധ ക്ലാസ്സും നടന്നു.

Advertisement
Advertisement