ഗവ. വനിതാ പോളിടെക്നിക്ക് കോളേജ് പ്രവേശനം

Friday 23 September 2022 1:59 AM IST

തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകൾക്ക് അപേക്ഷിക്കാം. 2022 ജൂലായ് 31ന് 40 വയസ് കവിയരുത്. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനിലോ 9400333230 നമ്പരിലോ ബന്ധപ്പെടണം. അവസാന തീയതി സെപ്തംബർ 30.

Advertisement
Advertisement