ക്യൂ ആർ കോഡ് പതിപ്പിക്കൽ

Friday 23 September 2022 12:08 AM IST
t

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു ആർ കോഡ് പതിപ്പിക്കൽ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ക്യു ആർ കോഡ് പതിപ്പിച്ച് പ്രസിഡന്റ് എസ്. വിനോദ്കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ വീട്ടിലെ മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, യൂസർ ഫീസ്, ഹരിത കർമ്മ സേന പ്രവർത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താനാകും. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ എണ്ണായിരത്തോളം വീടുകളെയും സ്ഥാപനങ്ങളെയും മാപ്പ് ചെയ്തു വരും ദിവസങ്ങളിൽ ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ക്യു ആർ കോഡ് പതിപ്പിക്കും. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തൃക്കുന്നപ്പുഴ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീജ ബോസ്, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനനാംഗങ്ങൾ തുടങ്ങിയവർ പങ്കടുത്തു.

Advertisement
Advertisement