ആവേശമായി രാഹുൽ തൃശൂരിൽ

Friday 23 September 2022 12:00 AM IST
രാ​ഹു​ൽ​ഗാ​ന്ധി​ ​ന​യി​ക്കു​ന്ന​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യ്ക്ക് ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​അ​തി​ർ​ത്തി​യാ​യ​ ​ചി​റ​ങ്ങ​ര​യി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​അ​ടു​ത്ത​ ​സ്വീ​ക​ര​ണ​ ​സ്ഥ​ല​മാ​യ​ ​ചാ​ല​ക്കു​ടി​യി​ലേക്ക്. ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ ​ദേ​വ​സി

ചാലക്കുടി: കണ്ണേ കരളേ രാഹുൽജി ... ആയിരങ്ങൾ ഏറ്റു വിളിച്ച മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ചിറങ്ങരയിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ എം.പി, ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ എന്നിവരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ വരവേറ്റു.

എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകിട്ട് 5.07നാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. ചിറങ്ങരയിൽ സ്വീകരിക്കാനായി നേതാക്കൾ കാത്ത് നിന്നെങ്കിലും സമയം വൈകിയതിനാൽ അര കിലോമീറ്ററോളം മുന്നിലേക്ക് നീങ്ങി ചിറങ്ങര പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് സ്വീകരിച്ചത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി ആയിരങ്ങളാണ് കാത്തുനിന്നത്. സ്‌കൗട്ട് എൻ.സി.സി യൂണിഫോമണിഞ്ഞ് വിദ്യാർത്ഥികളും റോളർ സ്‌കേറ്റിംഗ് താരങ്ങളും സ്‌കൂളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ജാഥയെ അനുഗമിച്ചത്. 25 വരെയാണ് ജില്ലയിൽ യാത്രയുടെ പര്യടനം. ജില്ലാ അതിർത്തിയിൽ ജാഥയിലെ സ്ഥിരാംഗങ്ങളോടൊപ്പം ആയിരങ്ങളും അണിനിരന്നു.

മുരിങ്ങൂരിൽ ഭക്ഷണം

യാത്രയ്ക്കിടെ മുരിങ്ങൂരിലെത്തിയ രാഹുൽഗാന്ധി ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി അൽപ്പനേരമെടുത്തു. ചിറങ്ങരയിലെ പൊതുസമ്മേളനത്തോടെ വ്യാഴാഴ്ച യാത്ര അവസാനിച്ചു. ചാലക്കുടിയിൽ ക്രെസന്റ് കോളേജ് ഗ്രൗണ്ടിലാണ് താമസ സൗകര്യം. വെള്ളിയാഴ്ച വിശ്രമമാണ്. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാഹുൽഗാന്ധി ഡൽഹിയിലേക്ക് പോവുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അശോക് ഗെഹ്ലോട്ട് കൊച്ചിയിലെത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തി. അതോടെ യാത്ര ഒഴിവായി. ശനിയാഴ്ച ചാലക്കുടിയിൽ നിന്നും രാവിലെ ഏഴിന് ആരംഭിച്ച് കൊടകര വഴി രാവിലെ 11ന് ആമ്പല്ലൂരിൽ സമാപിക്കും. നാലിന് ആമ്പല്ലൂരിൽ നിന്നും ആരംഭിച്ച് ഒല്ലൂർ, കുരിയച്ചിറ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിലൂടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തേക്കിൻകാട് മൈതാനിയിൽ തെക്കേഗോപുര നടയിൽ സമ്മേളനത്തോടെ സമാപിക്കും. അന്ന് ഉച്ചയ്ക്ക് 12.30ന് രാമനിലയത്തിൽ മത സാമുദായിക നേതാക്കളെയും പൗരപ്രമുഖരുമായും 2.30ന് സാഹിത്യ അക്കാഡമിയിൽ കലാ സാംസ്‌കാരിക പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

25ന് രാവിലെ ഏഴിന് തൃശൂരിൽ നിന്നും ആരംഭിച്ച് മുളങ്കുന്നത്തുകാവ് വഴി വടക്കാഞ്ചേരിയിൽ 11ന് എത്തിച്ചേരും. വൈകിട്ട് നാലിന് വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച് വെട്ടിക്കാട്ടിരി സെന്ററിൽ പൊതുസമ്മേളനത്തോടെ ജില്ലയിലെ യാത്ര സമാപിക്കും. 25ന് ഉച്ചയ്ക്ക് 12.30ന് കിലയിൽ സ്വാതന്ത്ര്യ സമര പോരാളികളുമായും സൈനിക ഭടന്മാരുമായുമുള്ള കൂടിക്കാഴ്ചയും നടക്കും.

മോ​ദി​ ​സ​ർ​ക്കാ​ർ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ദ​രി​ദ്ര​ർ​ക്കും ജ​ന്മം​ ​ന​ൽ​കി​ :രാ​ഹു​ൽ​ ​ഗാ​ന്ധി​ ​എം.​പി

ചാ​ല​ക്കു​ടി​ ​:​ ​ലോ​ക​ത്തി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​സ​മ്പ​ന്ന​നെ​ ​ഇ​ന്ത്യ​യി​ൽ​ ​സൃ​ഷ്ടി​ച്ച​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ദ​രി​ദ്ര​ർ​ക്കും​ ​ജ​ന്മം​ ​ന​ൽ​കി​യെ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​എം.​പി.​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യ്ക്ക് ​ചാ​ല​ക്കു​ടി​യി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സ​മ്പ​ത്ത് ​മു​ഴു​വ​ൻ​ ​ഏ​താ​നും​ ​വ്യ​ക്തി​ക​ളി​ൽ​ ​കു​മി​ഞ്ഞു​കൂ​ടി.​ ​കു​ത്ത​ക​ ​ക​മ്പ​നി​ക​ൾ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​ത​ടി​ച്ചു​ ​കൊ​ഴു​ത്ത​പ്പോ​ൾ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​മ​റ്റ് ​വ്യ​വ​സാ​യി​ക​ൾ​ ​ഇ​ന്ത്യ​ ​വി​ട്ടു.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​സാ​ധാ​ര​ണ​ ​ക​ച്ച​വ​ട​ക്കാ​ർ​ ​ജീ​വി​തം​ ​വ​ഴി​മു​ട്ടു​ന്ന​ ​സ്ഥി​തി​യി​ലെ​ത്തി.​ ​ഇ​ന്ത്യ​യി​ലെ​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ൾ​ ​ഇ​ന്ന് ​അ​ങ്ക​ലാ​പ്പി​ലാ​ണ്.​ ​തൊ​ഴി​ൽ​ര​ഹി​ത​രാ​യ​ ​ചെ​റു​പ്പ​ക്കാ​ർ​ക്കും​ ​ചെ​റു​കി​ട​ ​ഇ​ട​ത്ത​രം​ ​വ്യാ​പാ​രി​ക​ൾ​ക്കും​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കി​യ​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​വ​രെ​യ​ട​ക്കം​ ​നി​രാ​ശ​രാ​ക്കി.​ ​വേ​ണ്ട​പ്പെ​ട്ട​ ​കു​ത്ത​ക​ക​ൾ​ക്ക് ​നി​കു​തി​യി​ള​വും​ ​ന​ൽ​കി.​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ൽ​ ​ര​ഹി​ത​രെ​ ​സൃ​ഷ്ടി​ക്കു​ക​യും​ ​തൊ​ഴി​ലി​ല്ലാ​യ്മ​യി​ൽ​ ​റെ​ക്കാ​ഡ് ​സൃ​ഷ്ടി​ക്കു​ക​യും​ ​ചെ​യ്തു.​ ​ശ​രാ​ശ​രി​ ​ഒ​രു​ ​ഇ​ന്ത്യ​ക്കാ​ര​ന്റെ​ ​ക​ടം​ ​ല​ക്ഷം​ ​രൂ​പ​യാ​യി.​ ​ജി.​എ​സ്.​ടി​യും​ ​നോ​ട്ടു​ ​നി​രോ​ധ​ന​വും​ ​മൂ​ലം​ ​അ​ടി​സ്ഥാ​ന​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​പോ​ലും​ ​ദു​രി​ത​ത്തി​ലാ​യെ​ന്നും​ ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​യും​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​നെ​യും​ ​പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു​ ​പ്ര​സം​ഗം.​ ​രാ​ജ​സ്ഥാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ശോ​ക് ​ഗെ​ഹ്‌​ലോ​ട്ട്,​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ ​ടി.​സി​ദ്ദി​ക് ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​സാ​ദി​ക് ​അ​ലി​ ​ത​ങ്ങ​ൾ,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ,​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ,​ ​എ​ബി​ ​ജോ​ർ​ജ്ജ്,​ ​വി.​ഒ.​പൈ​ല​പ്പ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

ഉ​ത്സ​വ​ല​ഹ​രി​യി​ൽ​ ​ചാ​ല​ക്കു​ടി

രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​എ​തി​രേ​ൽ​ക്കാ​ൻ​ ​ന​ഗ​രം​ ​ഉ​ത്സ​വ​ ​ല​ഹ​രി​യി​ലാ​യി​രു​ന്നു.​ ​കൊ​ടി​ ​തോ​ര​ണ​ങ്ങ​ളും​ ​ക​മാ​ന​ങ്ങ​ളും​ ​വൈ​ദ്യു​തി​ ​ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും​ ​വി​സ്മ​യ​ങ്ങ​ളാ​യി.​ ​സൗ​ത്ത് ​ജം​ഗ്ഷ​നി​ലെ​ ​കൂ​റ്റ​ൻ​ ​ദീ​പാ​ല​ങ്കാ​ര​ ​പ​ന്ത​ൽ​ ​സ്വീ​ക​ര​ണ​ത്തി​ന് ​മാ​റ്റു​ ​കൂ​ട്ടി.​ ​സൗ​ത്ത് ​മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ​ ​പെ​രു​വ​നം​ ​കു​ട്ട​ൻ​ ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തീ​ർ​ത്ത​ ​പാ​ണ്ടി​ ​മേ​ളം​ ​ആ​സ്വ​ദി​ക്കാ​ൻ​ ​നൂ​റ് ​ക​ണ​ക്കി​നാ​ളു​ക​ൾ​ ​ത​ടി​ച്ചു​കൂ​ടി.​ ​മേ​ള​ക്കാ​രെ​ ​കൈ​ ​വീ​ശി​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്ത് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​അ​തു​വ​ഴി​ ​ക​ട​ന്നു​പോ​യ​പ്പോ​ൾ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ഹ്‌​ളാ​ദാ​ര​വം​ ​മു​ഴ​ക്കി.

Advertisement
Advertisement