സ്‌കൂളിലെ ടോയ്ലെറ്റ് വൃത്തിയാക്കി വിദ്യാർത്ഥികൾ അന്വേഷിക്കണമെന്ന് മന്ത്രി
Friday 23 September 2022 12:53 AM IST
ഗുണ: മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിനികൾ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെ മന്ത്രി മഹേന്ദ്രസിംഗ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടു. ചക്‌ദേവ്പുർ ഗ്രാമത്തിലുള്ള പ്രൈമറി, മിഡിൽ സ്‌കൂളിലെ ടോയ്‌ലെറ്റാണ് യൂണിഫോം ധരിച്ച കുട്ടികൾ വൃത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിവാദമായത്. ഇവർ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. ജില്ലാ കളക്ടറാണ് സംഭവം അന്വേഷിക്കുന്നത്. അന്വേഷണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സംഘം സ്‌കൂളിലെത്തിയതായും അധികൃതർ പറയുന്നു.