ന്നാ താൻ കേസ് കൊട് സിനിമയിലെ നാടൻ പെൺകൊടി,​ ഗംഭീര മേക്കോവറിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി ശങ്കർ

Thursday 22 September 2022 10:57 PM IST

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രം തിയേറ്റിലും ഒ.ടി.ടിയിലും ഗംഭീര വിജയമാണ് നേടിയത്. സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലം വിവാദങ്ങൾക്കിടയാക്കിയെങ്കിലും ചിത്രത്തിന്റെ വിജയത്തെ അത് ബാധിച്ചില്ല. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം നായികയായി എത്തിയ ഗായത്രി ശങ്കറും നേടിയിരുന്നു. തമിഴ് നായികയായ ഗായത്രി ശങ്കർ 18 വയസ് എന്ന ചിത്രത്തിലൂടെ 2012ലാണ് സിനിമാ അരങ്ങേറ്റം കുറിച്ചത് വിജയ് സേതുപതിക്കൊപ്പം നിരവധി ചിത്രങ്ങളിൽ ഗായത്രി വേഷമിട്ടിട്ടുണ്ട്. നടുവ്‌ലെ കൊഞ്ചം പാക്കാത കാണോം,​ പൊന്മലയ് പൊഴുത്,​ റമ്മി,​ മത്താപ്പൂ,​ പുരിയാത പുതിർ,​ ഒരു നല്ല നാൾ പാത്തു സൊൽറേൻ,​ സീതക്കത്തി,​ ചിത്തിരം പേശുതെടി,​ സൂപ്പർ ഡീലക്സ് തുടങ്ങി വിക്രം വരെ നീളുന്നതാണ് തമിഴിലെ ഗായത്രിയുടെ സിനിമാ കരിയ‍ർ.

മലയാളത്തിൽ ഉൾപ്പെടെ കൂടുതൽ നാടൻ പേൺകുട്ടിയുടെ വേഷത്തിൽ എത്തിയ ഗായത്രിയുടെ ഒരു ഗംഭീര മേക്കോവ‌ർ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നോ മാൻസ് ലാൻഡ് എന്ന ഫാഷൻ ഫിലിം വീഡിയോയിൽ മോഡേൺ ലുക്കിൽ സ്റ്റൈലിൽ് വേഷങ്ങളിലാണ് താരം എത്തിയിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനർ കൂടിയായ മെൽവി ജെ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിവേക് പ്രേംസിംഗ് കാമറയും ക്രിസ്റ്റോ സേവ്യർ സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രേംരാജ് ആണ് എഡിറ്റർ.. ടിന്റു ബി ആണ് സ്റ്റൈലിസ്റ്റ്.