മോദിയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ

Friday 23 September 2022 5:34 AM IST

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ. പാർട്ടി പരിപാടിക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിമർശിക്കുമ്പോഴായിരുന്നു ഇമ്രാന്റെ പരാർമശം. സ്വന്തം രാജ്യത്തിന് പുറത്ത് കോടികൾ വിലമതിക്കുന്ന സ്വത്തുള്ള ഏതെങ്കിലും രാഷ്ട്രത്തലവനെയോ നേതാവിനെയോ പറ്റി കേട്ടിട്ടുണ്ടോ എന്നായിരുന്നു ഷെരീഫിനെതിരായ വിമർശനം. ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് പുറത്ത് എത്ര സ്വത്തുക്കളുണ്ടെന്നും ഇമ്രാൻ പ്രസംഗത്തിനിടെ ചോദിച്ചു. നേരത്തെ, അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പുകഴ്ത്തിയും ഇമ്രാൻ രംഗത്തെത്തിയിരുന്നു.

Advertisement
Advertisement