നിറവയറുമായി പ്രൊമോഷന് മൈഥിലി ചേർത്തുപിടിച്ച് മഞ്ജു വാര്യരും ഗ്രേസും

Saturday 24 September 2022 6:00 AM IST

തിരുവോണ ദിനത്തിലാണ് ജീവിതത്തിലെ വലിയൊരു സന്തോഷം മൈഥിലി പങ്കുവച്ചത്. ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്നായിരുന്നു ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മൈഥിലി കുറിച്ചത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷന് നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽഇപ്പോൾ ശ്രദ്ധ നേടുന്നു. മഞ്ജു വാര്യർ, ഗ്രേസ് ആന്റണി എന്നിവർ ചേർത്തുപിടിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇടവേളയ്ക്കുശേഷം മൈഥിലി അഭിനയിച്ച ചിത്രമാണ് ചട്ടമ്പി.ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ്, ഗുരുസോമസുന്ദരം , ഗ്രേസ് ആന്റണി എന്നിവരായിരുന്നു മറ്റ് താരങ്ങൾ.നവാഗതനായ അഭിലാഷ് എസ്. കുമാറാണ് സംവിധാനം.

Advertisement
Advertisement