പുതിയ ഭാവത്തിൽ പുതിയ ദേശത്ത് മൂസ

Saturday 24 September 2022 6:00 AM IST

മലപ്പുറത്തുകാരൻ മൂസ കേരള മണ്ണിൽനിന്ന് ഇപ്പോൾ പുതിയ സ്ഥലത്തെത്തിയിരിക്കുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിലാണ് മൂസ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാധാര ണക്കാരന്റെ വേഷത്തിൽ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കുന്ന മൂസയ്ക്ക് ക്ഷീണമുണ്ടങ്കിലും മുഖത്ത് നിശ്ചയദാർഢ്യം പ്രകടം. ഈ യാത്ര എന്തോ ലക്ഷ്യത്തിലേക്കുള്ളതാണന്ന് മുഖഭാവത്തിലൂടെ വ്യക്തമാകും.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹും മൂസ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മിലിട്ടറി പശ്ചാത്തലത്തിൽനിന്ന് അവതരിപ്പിക്കുന്നതാണ് മൂസ എന്ന കഥാപാത്രത്തെ. ദില്ലി ,ജയ്പൂർ, പൂഞ്ച്, വാഗ അതിർത്തി എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പൂനം ബജ് വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ എന്നിവരാണ് മറ്ര് താരങ്ങൾ.രചന - രൂപേഷ് റെയ്ൻ. സെപ്തംബർ 30ന് റിലീസ് ചെയ്യും. പി.ആർ.ഒ വാഴൂർ ജോസ്.

Advertisement
Advertisement