ഇന്ത്യ വിടാനൊരുങ്ങി ചൈനീസ് കമ്പനികൾ ; റെയ്ഡും നടപടികളും സഹിക്കാൻ വയ്യ | VIDEO

Saturday 24 September 2022 2:43 PM IST

ചൈനീസ് കമ്പനികൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന കടുത്ത നടപടികൾക്കിടെ ഷവോമി, ഒപ്പോ, വിവോ അടക്കമുള്ള ചൈന ആസ്ഥാനമായുള്ള സ്മാർട് ഫോൺ ബ്രാൻഡുകൾ രാജ്യം വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യക്ക് പകരം ഈജിപ്ത്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കലാണ് ഇവരുടെ പദ്ധതിയെന്നും ഒരു കമ്പനിയുടെ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം തുടരുന്ന റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും പിന്നാലെയാണ് കടുത്ത തീരുമാനവുമായി കമ്പനികൾ മുന്നോട്ടുവരുന്നത്.

Advertisement
Advertisement