പൂർവ വിദ്യാർത്ഥി സംഗമം

Sunday 25 September 2022 3:43 AM IST

കാരേറ്റ് : മുളമന വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 2005-07ബാച്ചിന്റെ പൂർവവിദ്യാർത്ഥി സംഗമം തിരികെ 2022 എന്ന പേരിൽ സംഘടിപ്പിച്ചു.പൂർവ വിദ്യാർത്ഥി മഹേഷ് അദ്ധ്യക്ഷത വഹിച്ചു.ശരണ്യ സ്വാഗതം പറഞ്ഞു.റിട്ടയേർഡ് പ്രിൻസിപ്പൽ ഗിരിജാദേവി ഭദ്രദീപം കൊളുത്തി.പ്രിൻസിപ്പൽ എ.കെ.അജീബ് ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥികൾ അദ്ധ്യാപകർക്ക് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.അനൂപ് നന്ദി പറഞ്ഞു.

Advertisement
Advertisement