ആരോഗ്യപരിചരണവും ഫാർമസിസ്റ്റുകളും

Sunday 25 September 2022 12:00 AM IST

ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം

..........................................

ലോകത്തിന്റെ എല്ലാ കോണുകളിലും ആരോഗ്യമേഖലയിൽ ഫാർമസിസ്റ്റുകളുടെ പങ്കിനെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ഫാർമസിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രവർത്തനം ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഫാർമസിസ്റ്റ് ദിനത്തിന്റെ ഉദ്ദേശ്യം.

ആളുകൾ അവർക്ക് ലഭിക്കുന്ന ഔഷധങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഫാർമസിസ്റ്റുകൾക്കാണ്. അവർ തങ്ങളുടെ അനുഭവവും അറിവും നൈപുണ്യവും ഉപയോഗിച്ച് ലോകത്തെ ആരോഗ്യമുള്ളവരാക്കി മാറ്റാൻ ശ്രമിക്കുന്നു. ഫാർമസിസ്റ്റുകൾ രോഗിക്ക് മരുന്നുകൾ നൽകുന്നതിന് പുറമേ അവ എങ്ങനെ ഉചിതമായി ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു .

2009 ൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വേൾഡ് കോൺഗ്രസ്സ് ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസ് പരിപാടിയിലാണ് ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കാൻ ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ കൗൺസിൽ തീരുമാനിച്ചത്. 1912 സെപ്‌തംബർ 25നാണ് എഫ്‌.ഐ.പി സ്ഥാപിതമായത്. അതുകൊണ്ട് ഇതേദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഫാർമസിസ്റ്റുകളുടെ പങ്കും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.


ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫാർമസിസ്റ്റുകൾ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്. പ്രഭാഷണങ്ങൾ , പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുക, അല്ലെങ്കിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരു ആക്ടിവിറ്റി ദിനം ആസൂത്രണം ചെയ്യുക എന്നിവയെല്ലാം ഈ ദിനത്തിൽ ചെയ്യാറുണ്ട്.


കൊവിഡ് രോഗവ്യാപന കാലത്ത് രോഗികൾ വളരെ കൂടുതലായിരുന്നപ്പോഴും നിംസ് മെഡിസിറ്റിയിൽ നിരവധി സ്റ്റാഫുകൾ രോഗം പിടിപെട്ടു കഴിഞ്ഞിരുന്ന സമയത്തും പരിമിതമായ സ്റ്റാഫുകളെ ഉപയോഗപ്പെടുത്തി നിംസ് എം.ഡി എം.എസ്. ഫൈസൽഖാന്റെയും മാനേജ്‌മെന്റിന്റെയും സഹായ സഹകരണത്തോടെ നിംസിൽ രോഗികളെ ശുശ്രൂഷിച്ചത് മറക്കാനാവുന്നില്ല. അന്ന് ജീവൻരക്ഷാ മരുന്നുകൾ ട്രാൻസ്‌പോർട്‌സ് ബസ്സുകളിൽ എത്തിച്ചായിരുന്നു രോഗികൾക്ക് നൽകിയിരുന്നത്.

(ലേഖിക നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഫാർമസിസ്റ്റ് വിഭാഗം മേധാവിയാണ് )

Advertisement
Advertisement