മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിച്ച പ്രിൻസിപ്പലിനെതിരെ കേസ്

Sunday 25 September 2022 1:07 AM IST

ലക്നൗ: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണിച്ചതിന് ഉത്തർപ്രദേശിലെ ബദൗണിലെ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 15നായിരുന്നു സംഭവം. പ്രിൻസിപ്പൽ തന്റെ മുറിയിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി മൊബൈലിൽ അശ്ലീല വീഡിയോയും ചിത്രങ്ങളും കാണിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് പരാതി നൽകിയതെന്ന് സിറ്റി അഡീഷണൽ പൊലീസ് സൂപ്രണ്ട് അമിത് കിഷോർ ശ്രീവാസ്തവ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement