കെ. രാജപ്രസാദ് റെഡ്ഡി ഐ.എൻ.എസ് പ്രസിഡന്റ്

Sunday 25 September 2022 12:08 AM IST

 ശ്രേയാംസ്‌കുമാർ വൈസ് പ്രസിഡന്റ്

ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി (2022-23) കെ. രാജപ്രസാദ് റെഡ്ഡി (സാക്ഷി) തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി പ്രസിഡന്റായി രാകേഷ് ശർമ്മയെയും (ആജ് സമാജ്), വൈസ് പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെയും (മാതൃഭൂമി ആരോഗ്യമാസിക) തിരഞ്ഞെടുത്തു.

വെർച്വൽ ആയി നടന്ന വാർഷിക ജനറൽ ബോഡി യോഗം ഓണററി ട്രഷറർ ആയി തൻമയ് മഹേശ്വരിയെ (അമർ ഉജാല) നിലനിറുത്തി. മേരി പോൾ സെക്രട്ടറി ജനറലായി തുടരും. 41 അംഗ എക്‌സിക്യൂട്ടീവ് സമിതിയിൽ കേരളത്തിൽ നിന്ന് ജയന്ത് മാമൻ മാത്യു (മലയാള മനോരമ), പി.വി. ചന്ദ്രൻ (ഗൃഹലക്ഷ്‌മി), ബിജു വർഗീസ് (മംഗളം വീക്കിലി), ഹർഷ മാത്യു (വനിത) എന്നിവരുണ്ട്.