ആക്രമിച്ചവർ അറസ്റ്റിൽ.

Monday 26 September 2022 12:00 AM IST

ചങ്ങനാശ്ശേരി. ഓട്ടോ ഡ്രൈവറെ ആക്രമിച്ച നെടുംകുന്നത്ത് പുതുപ്പറമ്പ് സജിമോൻ (45), മറ്റം ലാക്കുളം അമീൻ മുഹമ്മദ് (22), വെരൂർ തൈക്കൂട്ടത്തിൽ സുധീർ (30), ചീരംച്ചിറ തൈക്കൂട്ടത്തിൽ അൽഅമീൻ (31), മാടപ്പള്ളി പെരുമ്പനച്ചി ചുങ്കത്തിൽ ഫൈസൽ (31) എന്നിവരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. കുരിശുംമൂട് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ലിബിൻ മാത്യുവിനെയാണ് ഇവർ ആക്രമിച്ചത്. ലിബിനും പ്രതികളുടെ ബന്ധുവും തമ്മിൽ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് ആക്രമണം. പ്രതികളിലൊരാളായ അൽഅമീൻ ഓട്ടം വിളിച്ചു കൊണ്ടു പോവുകയും ബാക്കിയുള്ളവർ ബൈക്കിലും സ്കൂട്ടറിലുമെത്തി ആക്രമിക്കുകയായിരുന്നു.