ലഹരി വിരുദ്ധ റാലി നടത്തി. 

Monday 26 September 2022 12:00 AM IST

മുണ്ടക്കയം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മയക്കുമരുന്നിനെതിരെ യോദ്ധാവാകൂ എന്ന സന്ദേശവുമായി പെരുവന്താനം ജനമൈത്രി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ ടൂവീലർ റാലി സംഘടിപ്പിച്ചു. പെരുവന്താനം പൊലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച റാലി ഇൻസ്പെക്ടർ വി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പെരുവന്താനം എസ്.ഐ ജെഫി ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. പെരുവന്താനത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി കുട്ടിക്കാനം ജംഗ്ഷൻ എത്തി തിരികെ പെരുവന്താനം പൊലീസ് സ്റ്റേഷനിൽ സമാപിച്ചു. നിരവധി പേരാണ് ബൈക്കുകളുമായി ലഹരിവിരുദ്ധ റാലിയിൽ പങ്കെടുത്തത്.