യു.സി കോളേജ് കോട്ടയംചാപ്റ്റർ.
Monday 26 September 2022 12:00 AM IST
കോട്ടയം. ആലുവാ യു.സി.കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ വിദ്യാർത്ഥി സംഗമത്തോട് അനുബന്ധിച്ച് കോട്ടയം ചാപ്റ്ററിന്റെ ഉദ്ഘാടനം സി.എം.എസ് കോളേജിൽ നടന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പല തലമുറകളിലെ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പൂർവവിദ്യാർത്ഥികളും അദ്ധ്യാപകരും വിദ്യാർത്ഥികളും റിട്ടയേർഡ് അദ്ധ്യാപകരുമാണ് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ ഒത്തുചേർന്നത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും പുറത്തും വിവിധ കേന്ദ്രങ്ങളിൽ പൂർവ വിദ്യാർത്ഥികൾ ഒത്തു ചേർന്ന് യു.സി കോളേജ് പൂർവ വിദ്യാർഥി അസോസിയേഷൻ ചാപ്റ്ററുകൾ രൂപീകരിച്ചു വരികയാണ്. നവംബർ 12നാണ് യൂസിയൻ ഗ്ലോബൽ മീറ്റ് നടക്കുന്നത്.