അതിരൂപത ആദരിച്ചു.
Monday 26 September 2022 12:00 AM IST
കോട്ടയം. എം.ജി സർവകലാശാല ഡിലിറ്റ് ബിരുദം നേടിയ സ്കറിയ സക്കറിയയെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആദരിച്ചു. മെത്രാപ്പോലീത്ത ജോസഫ് പെരുന്തോട്ടം പൊന്നാട അണിയിച്ചു. അതിരൂപതയുടെ ആദ്യത്തെ അത്മായ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച മലയാള ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് സ്കറിയ. അതിരൂപതാ ജാഗ്രതാ സമിതി ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽ, അംഗങ്ങളായ പ്രൊഫ.പി.സി അനിയൻകുഞ്ഞ്, ഡോ.ഡൊമനിക് ജോസഫ്, അഡ്വ.വർഗീസ് കോടിക്കൽ, ജോബി പ്രാക്കുഴി, എ.പി തോമസ്, ഫാ.ടോണി കൂലിപ്പറമ്പിൽ, പെരുന്ന സെന്റ് ആന്റണീസ് ഇടവക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.