രാധ നായർക്ക് ഗോൾഡൻ വിസ
Monday 26 September 2022 6:07 AM IST
പ്രശസ്ത തെന്നിന്ത്യൻ നടിയും വ്യവസായിയുമായ രാധ നായർക്ക് ഗോൾഡ് വിസ അനുവദിച്ചു. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചത്. അബുദാബി ഫിലിം കമ്മിഷൻ ലൊക്കേഷൻസ് ആൻഡ് ഗവ. റിസോഴ്സ് മേധാവി എച്ച്.എച്ച്. സമീർ മുഹമ്മദ് അൽ ജാബേരി കൈമാറി.യു.എ.ഇ യുടെ സാംസ് കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് സംഭാവന നൽകാൻ ഈ ബഹുമതി തന്നെ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി രാധ നായർ പറഞ്ഞു.