ആഴക്കടലിൽ ഉല്ലാസയാത്രയിൽ വാമിഖ ഗബ്ബി

Monday 26 September 2022 6:00 AM IST

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന പഞ്ചാബി സുന്ദരിയാണ് വാമിഖ ഗബ്ബി. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ സ്നേഹം വാമിഖ അവതരിപ്പിച്ച അദിതി സിംഗ് എന്ന കഥാപാത്രം പിടിച്ചു പറ്റി. ഒരു ബോട്ടിൽ കടലിൽ ഉല്ലാസയാത്ര നടത്തുന്ന വീഡിയോ ഇപ്പോൾ വാമിഖ പങ്കുവച്ചിരിക്കുന്നു. ദൂരെയുള്ള സ്വപ്നഭൂമിയിലേക്ക് ഒഴുകി നീങ്ങുകയാണെന്ന് താരം കുറിച്ചു. ചുവപ്പ് വസ്ത്രത്തിൽ ഗ്ളാമറസായാണ് വീഡിയോയിൽ വാമിഖ പ്രത്യക്ഷപ്പെടുന്നത്. 2007 ൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ജബ് വി മെറ്റിൽ അഭിനയിച്ചാണ് വാമിഖ എത്തുന്നത്.ആദ്യചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തു.

പൃഥ്വിരാജ് ചിത്രം നയനിലും മലയാളത്തിൽ അഭിനയിച്ചു. ബാലെ മാഞ്ചി റോഞ്ചു എന്ന തെലുങ്ക് ചിത്രത്തിലും മാലെ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച വാമിഖ നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഉടൻ മലയാളത്തിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്.

Advertisement
Advertisement