കോട്ടുവായ നിസാരമല്ല, പല രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ്, അറിയേണ്ടത് ഇക്കാര്യങ്ങൾ

Sunday 25 September 2022 9:02 PM IST

നാമെല്ലാം എപ്പോഴും കോട്ടുവായ ഇടുന്നവരാണ്. എപ്പോഴും അത് നിയന്ത്രിക്കാനും കഴിയില്ല. ഉറക്കം വരുമ്പോഴു ക്ഷീണം അനുഭവപ്പെടുമ്പോഴുമാണ് നാം കൂടുതലായും കോട്ടുവായ ഇടുന്നത്. മടിയുള്ള സംയത്തും ഇത് ഉണ്ടാകാറുണ്ട്. വിരസത അനുഭവപ്പെടുന്ന സമയങ്ങളിലും ചെറിയ മയക്കം തോന്നുന്ന സമയങ്ങളിലും കോട്ടുവായ ഇടുന്നവരാണ് എല്ലാവരും. അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കാൻ കോട്ടുവാ ഒരു പരിധിവര സഹായിച്ചേക്കാം. കൂടാതെ കോട്ടുവാ ഇടുന്നത് നിങ്ങളുടെ ചെവിയിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

ആരോഗ്യ പ്രശ്നങ്ങൾ

മരുന്നുകൾ കഴിക്കുന്നവരിൽ പലപ്പോഴും കോട്ടുവായ ഇടൽ കൂടുതലായിരിക്കും. ചില മരുന്നുകൾ ക്ഷീണവും മയക്കവും ഉണ്ടാക്കുന്നവയുമാണ്. അലർജി മരുന്നുകൾ, ആന്റീ ഡിപ്രസന്റ്‌സ്, വേദനസംഹാരികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ ഇടക്കിടെ കോട്ടുവാ ഉണ്ടാകാറുണ്ട്.

ഉയർന്ന അളവിലുള്ള ആശങ്കകൾ ഉള്ളവരിൽ കോട്ടുവാ ഇടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വസനവ്യവസ്ഥയെയും ഹൃദയത്തെയും രക്തസമ്മർദ്ദമുണ്ടാക്കുന്ന അവസ്ഥയും ഉണ്ടാക്കുന്നു.

പലപ്പോഴും കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായും കണക്കാക്കുന്നു. അധികമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു,​ പലപ്പോഴും പ്രമേഹരോഗികളിൽ അമിതമായി കോട്ടുവാ ഇടുന്നത് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം. കൂടാതെ ബ്രെയിൻ ട്യൂമർ ഉള്ള ആളുകളിൽ കോട്ടുവാ അധികമായി ഉണ്ടാകാറുണ്ട്.

കരൾ രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് കോട്ടുവായ. ക്ഷീണവും തളർച്ചയും ഇവരിൽ കൂടുതലായിരിക്കും. കോട്ടുവായ നിസാരക്കാരനല്ല. അത് സൂക്ഷിക്കണ്ട ഒന്നാണ്.

Advertisement
Advertisement