തേക്ക്തടി ചില്ലറ വില്പന
Monday 26 September 2022 3:04 AM IST
തിരുവനന്തപുരം: ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്ക്തടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുളള അച്ചൻകോവിൽ, ഗവ. തടി ഡിപ്പോ, (മുള്ളുമല അനക്സ്)ൽ ഒക്‌ടോബർ 10 മുതൽ നടത്തും. വീട് നിർമ്മിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി ഒക്‌ടോബർ 10 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ അച്ചൻകോവിൽ ഗവ. തടി ഡിപ്പോയിൽ (മുള്ളുമല അനക്സ്) സമീപിച്ചാൽ അഞ്ച് ക്യുബിക് മീറ്റർ വരെ തേക്കുതടി വാങ്ങാം.