നിംസിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ്

Monday 26 September 2022 3:44 AM IST

നെയ്യാറ്റിൻകര: നിംസ് ഹാർട്ട് ഫൗണ്ടേഷൻ വാർഷികത്തോടനുബന്ധിച്ച് ലോക ഹൃദയാരോഗ്യ ദിനത്തിൽ, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സൗജന്യ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. 29,30 തീയതികളിൽ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. മധു ശ്രീധരന്റെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 3 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് പൂർണമായും മറ്റുളളവർക്ക് 50 ശതമാനവും ടെസ്റ്റുകളും സൗജന്യമായിരിക്കും. രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ, ലാബ് പരിശോധന എന്നിവക്കും ഇളവുണ്ടായിരിക്കും. തിരഞ്ഞെടുക്കുന്ന നിർദ്ധനരായ രോഗികൾക്ക് ഹാർട്ട് റ്റു ഹാർട്ട് പദ്ധതിയിലുൾപ്പെടുത്തി സൗജന്യ ശസ്ത്രക്രിയയ്ക്ക് സംവിധാനമൊരുക്കും. രജിസ്ട്രേഷന് ഫോൺ: 9388243399, 9846316776.