വന്യജീവി വാരാഘോഷം; ജില്ലാതല മത്സരങ്ങൾ
Monday 26 September 2022 3:03 AM IST
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ പി.ടി.പി നഗറിലെ ജില്ലാ വന വിജ്ഞാപന കേന്ദ്രത്തിൽ നടക്കും. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നിവയും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ മത്സരങ്ങളുമുണ്ടാകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ സ്‌കൂൾ-കോളേജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം മത്സര ദിവസങ്ങളിൽ രാവിലെ ഒമ്പതിന് ജില്ലാ വന വിജ്ഞാപന കേന്ദ്രത്തിലെത്തണം. ഒരു സ്ഥാപനത്തിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജില്ലാതല മത്സരവിജയികൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ഫോൺ 0471 2360462, 9447979135.