കുപ്‌വാരയിൽ രണ്ട് തീവ്രവാദികളെ വധിച്ചു

Monday 26 September 2022 12:13 AM IST

കുപ്‌വാര: ജമ്മു-കാശ്‌മീരിൽ കുപ്‌വാര മച്ചിൽ മേഖലയിലെ തെക്രി നറിൽ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യൻ സൈന്യവും ജമ്മു -കാശ്‌മീർ പൊലീസും ചേർന്ന് ഇന്നലെ രണ്ട് തീവ്രവാദികളെ വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും ഇവരുടെ പക്കൽ നിന്ന് രണ്ട് എ.കെ 47 തോക്കുകളും രണ്ട് പിസ്റ്റളുകളും നാല് ഗ്രനേഡുകളും കണ്ടെടുത്തെന്നും കശ്മീ‌ർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.