ഡോഗ് ക്യാച്ചിംഗ് പ്രായോഗിക പരിശീലനം ഇന്നും നാളെയും
Monday 26 September 2022 3:29 AM IST
തിരുവനന്തപുരം: ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നായ പിടുത്തത്തിൽ ( ഡോഗ് ക്യാച്ചിംഗ് ) പ്രായോഗിക പരിശീലനം ഇന്നും നാളെയും തിരുവനന്തപുരം കോർപ്പറേഷന്റെ പേട്ട എ.ബി.സി സെന്ററിലും കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിലും നടക്കും. കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്ന ക്യാച്ചേഴ്സിനാണ് ആരംഭ ഘട്ടത്തിൽ പരിശീലനം നൽകുക. രണ്ടു ദിവസമായിട്ടാണ് പരിശീലനം.
ഡോഗ് ക്യാച്ചിംഗിനൊപ്പം അനിമൽ വെൽഫെയർ അക്ടിനെക്കുറിച്ചും അവബോധം നൽകും. പരിശീലനം ലഭിച്ചവരുടെ സേവനം കോർപ്പറേഷനിൽ തെരുവ് നായ്ക്കളെ പിടിക്കുന്നതിനായി പ്രയോജനപ്പെടുത്തും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചു പ്രതിരോധ കുത്തിവയ്പുകളെടുത്തവരാണ് പരിശീലനാർത്ഥികൾ.