സി.യു.ഇ.ടി പി.ജി ഫലം ഇന്ന് പ്രഖ്യാപിക്കും
Sunday 25 September 2022 11:36 PM IST
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളുൾപ്പെടെയുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനത്തിനുള്ള സി.യു.ഇ.ടിപി.ജി പരീക്ഷാഫലം ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കുമെന്ന് യു.ജി.സി അദ്ധ്യക്ഷൻ എം. ജഗദേഷ് കുമാർ പറഞ്ഞു. ഔദ്യോഗിക വെബ്‌സൈറ്റായ cuet.nta.nic.inൽ ഫലം ലഭിക്കും. വെബ്സൈറ്റിൽ ലഭിക്കുന്ന സ്‌കോർ കാർഡ് വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. സെപ്‌തംബർ ഒന്നിനും സെപ്‌തംബർ 12നും ഇടയിൽ നടത്തിയ പരീക്ഷയുടെ മാതൃകാ ഉത്തരസൂചികകൾ സെപ്‌തംബർ 16ന് ദേശീയ പരീക്ഷാ ഏജൻസി പുറത്തിറക്കി.