അമ്മയ്ക്കും മകനും പൊലീസുകാർക്കും മർദനം: മൂന്നു പേർ അറസ്റ്റിൽ

Sunday 25 September 2022 11:39 PM IST

കോന്നി: അമ്മയേയും മകനെയും പൊലീസുകാരെയും മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 3ന് കലഞ്ഞൂർ ഉദയ ജംഗ്ഷനിലായിരുന്നു സംഭവം. കൂടൽ മുറിഞ്ഞകൽ സാബ്സസൺ കോട്ടേജിൽ മിനി ജോർജ്ജ് മകൻ അനുവിനെ തിരുവനന്തപുരം എയർപോട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരുന്നവഴി ഉദയ ജംഗ്ഷനിൽ എത്തിയപ്പോൾ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കൊട്ടന്തറ രാജീവ്, കലഞ്ഞൂർ ഇടത്തറ ചാരുവിളപുത്തൻവീട്ടിൽ സാബി, കലഞ്ഞൂർ കൊട്ടന്തറ രാജീവ് ഭവനിൽ രാജീവ് എന്നിവരുമായി തർക്കം ഉണ്ടായി. തുടർന്ന് ഇവർ മിനിയേയും മകനേയും മകന്റെ സുഹൃത്തുക്കളായ ശ്രീനാഥ്, അരുൺ എന്നിവരെയും മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞു കൂടൽ പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ സിവിൽ പൊലീസ് ഓഫീസർമാരായ ഫിറോസ്, അരുൺ എന്നിവരെയും സംഘം മർദ്ദിച്ചു. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് ഇവരെ കീഴടക്കിയത്.അമ്മയുടെയും മകന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.