ഗായികയായി അരങ്ങേറ്റം കുറിച്ച് മമത ബാനർജി
Monday 26 September 2022 12:38 AM IST
ന്യൂഡൽഹി: ഉത്സേവർ ഗാൻ എന്ന ആൽബത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ചുകൊണ്ട് മഹാലയ ദുർഗാപൂജ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗാനാലാപനം മാത്രമല്ല, വരികൾ എഴുതുകയും സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗായകനും രാഷ്ട്രീയക്കാരനുമായ ഇന്ദ്രനിൽ സെന്നിനും അദിതി മുൻഷിയ്ക്കുമൊപ്പം ധക് ദുമദും എന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്. ജിത് ഗാംഗുലി, ശ്രീരാധ, മോണോമോയ് എന്നിവർക്കൊപ്പം തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരായ ബാബുൽ സുപ്രിയോ, ഇന്ദ്രനിൽ എന്നിവരും ആലപിച്ച എട്ട് പൂജ പ്രത്യേക ഗാനങ്ങൾ ആൽബത്തിലുണ്ട്.