തമിഴ്നാട്ടിൽ പെട്രോൾ ബോംബ് ഏറിനെത്തുടർന്ന് അതീവ ജാഗ്രത
Monday 26 September 2022 12:51 AM IST
മധുര: തമിഴ്നാട്ടിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത. മധുരയിലെ ആർ.എസ്.എസ് കാര്യവാഹകിന്റെ വസതിക്കു നേരെ ശനിയാഴ്ച മൂന്ന് പെട്രോൾ ബോംബെറിഞ്ഞിരുന്നു. ഏഴോളം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട കോയമ്പത്തൂരിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്), സ്റ്രേറ്റ് കമാൻഡോകൾ, പ്രത്യേക സേന എന്നിവയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോയമ്പത്തൂരിലും മധുര, സേലം ജില്ലകളിലും ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ വാഹനങ്ങൾ കത്തിക്കുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു,