പ്രമോദ് കുമാർ മികച്ച ട്രെയിനർ
Monday 26 September 2022 12:03 AM IST
കണ്ണൂർ: കെ.എസ്.ഇ.ബി ജീവനക്കാർക്കായി നടത്തിയ ട്രെയിനിംഗ് വീഡിയോ മത്സരത്തിൽ മികച്ച ട്രെയിനറായി പ്രമോദ് കുമാർ അതിരകത്തിനെ തിരഞ്ഞെടുത്തു. കെ.എസ്.ഇ.ബി കണ്ണൂർ വൈദ്യുതി ഭവനിലെ സീനിയർ സൂപ്രണ്ടും ഗ്രീൻ പ്രോട്ടോകോൾ ഓഫീസറുമാണ്.
അറിയപ്പെടുന്ന കവിയും നോവലിസ്റ്റുമായ പ്രമോദിന് എസ്.കെ. പൊറ്റക്കാട് അവാർഡ്, വിനായക പുരസ്കാരം, സാന്ത്വനം സാഹിത്യ പുരസ്കാരം, മികച്ച ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ പുരസ്കാരം, ജെ.സി.ഐ പ്രസിഡന്റ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.