മുകുൾ റോത്തഗി അറ്റോർണി ജനറൽ ആകാനില്ലെന്ന്

Monday 26 September 2022 1:01 AM IST

ന്യൂഡൽഹി:അറ്റോർണി ജനറലായി ചുമതലയേൽക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം മുകുൾ റോത്തഗി നിരസിച്ചതായി അറിയുന്നു. 67 കാരനായ മുകുൾ റോത്തഗി 2017 ലാണ് അറ്റോർണി ജനറൽ പദവി ഒഴിഞ്ഞത്. തുടർന്ന് ആണ് കെ.കെ വേണുഗോപാൽ ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കാലാവധി സെപ്തം. 30 ന് അവസാനിക്കും.