ഫ്രീഡം വാൾ അനാച്ഛാദനം
Monday 26 September 2022 12:14 AM IST
തളിപ്പറമ്പ്: വാഗൺ ട്രാജഡി ദുരന്തം പുനരാവിഷ്കരിച്ച് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ഒരുക്കിയ ഫ്രീഡം വാൾ തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എഡുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് പി. മോഹനചന്ദ്രൻ, പ്രിൻസിപ്പാൾ പി. ഗീത, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, പി.ടി.എ വൈസ് പ്രസിഡന്റ് എം. ശശീന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ, സ്റ്റാഫ് സെക്രട്ടറി വി.പി. സന്തോഷ്, സ്റ്റാഫ് പ്രതിനിധി എ. ദേവിക, മദർ പി.ടി.എ പ്രസിഡന്റ് സുനിത ഉണ്ണികൃഷ്ണൻ, വളണ്ടിയർ ലീഡർ ടി.പി. ഗൗതം ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാർക്കും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വളണ്ടിയർമാർക്കും ഉപഹാരങ്ങൾ നൽകി.