മയക്കുമരുന്ന് വിതരണക്കാർ പിടിയിൽ

Monday 26 September 2022 12:35 AM IST

ബാലുശ്ശേരി: ബാലുശ്ശേരി, കാക്കൂർ , താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ മയക്കുമരുന്ന് വിതരണക്കാരായ മൂന്നുപേർ പിടിയിൽ. നിരവധി കേസുകളിൽ ഉൾപ്പെട്ട താനോത്ത് നന്മണ്ട സ്വദേശി അനന്തു കെ.ബി. ( 22 ),പുല്ലു മലയിൽ കണ്ണങ്കര ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ മിർഷാദ് പി (28 )

എന്നിവരാണ് പിടിയിലായത്. ബാലുശ്ശേരി

പൊലീസ് ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്. ഐ റഫീഖ് ഡ്രൈവർ ബൈജു സി.പി.ഒ മാരായ അശ്വിൻ അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

പ്രതികളിൽ നിന്നും 6.82 ഗ്രാം എം.ഡി.എം.എ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹാഷിഷ് ഓയിൽ

കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇലക്ടോണിക്ക് ത്രാസ്സ് തൂക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയും മറ്റും പിടിച്ചെടുത്തു.