അരിയും മലരും കുന്തിരിക്കവും കരുതാൻ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ല; ഏത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലർ ഫ്രണ്ട് പറയുന്നതെന്ന് കുഞ്ഞാലിക്കുട്ടി

Monday 26 September 2022 1:12 PM IST

കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം തകർക്കാൻ പോപ്പുലർ ഫ്രണ്ടിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലർ ഫ്രണ്ട് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സി എച്ച് മുഹമ്മദ് കോയ അടക്കമുള്ളവർ ഉണ്ടാക്കിയതാണ് കേരളത്തിന്റെ പാരമ്പര്യം. സി എച്ച് പ്രചരിപ്പിച്ച മുദ്രാവാക്യം ഇന്നും മുഴങ്ങുന്നുണ്ട്. അരിയും മലരും കുന്തിരിക്കവും കരുതാൻ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാൻ പി എഫ് ഐയ്ക്ക് അവകാശമോ അധികാരമോ ഇല്ല. വർഗീയത പറഞ്ഞ് കത്തിച്ചിട്ട് പ്രശ്നങ്ങളുണ്ടായ ശേഷം മുങ്ങുന്നതാണ് അവരുടെ രീതിയെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.